Pages

Friday, November 4, 2016

പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി

 ആമുഖം 

     പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭന്റെ ഒരു ചെറുകഥയാണ് "പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി". ഇത് കണ്ടെത്താൻ എന്നെ സഹായിച്ച എന്റെ കൂട്ടുകാരായ  മനീഷ് രാമനുണ്ണി, സുനിൽ ഏലംകുളം എന്നിവർക്ക്‌  എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

 പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി

       വരിവരിയായി നിൽക്കുന്ന കാറ്റാടി മരത്തിലോന്നിന്റെ ചുവട്ടിലാണ് ഞാനിരിക്കുന്നത്. എന്റെ മുമ്പിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു കോട്ടയാണ് . കടലിലേക്കു  തള്ളിനില്ക്കുന്ന ഒരു പാറമേലാണ് കോട്ട. ആര് പണിതുവെന്നോ എപ്പോൾ പണിതുവെന്നോ ഒന്നും എനിക്കു നിശ്ചയമില്ല. ഒരുപക്ഷേ, ഈ ഭൂമി ഉണ്ടായനാൾ മുതൽക്കേ ഈ കോട്ടയും ഇവിടെ ഉണ്ടായിരിക്കാം. എന്റെ  ചെറുപ്പത്തിൽ എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. ഇന്നും അങ്ങനെ തോന്നുന്നു. 
              ഓർമവെച്ച നാൾ മുതൽക്കേ ഞാൻ  ചുറ്റിത്തിരിയാൻ  തുടങ്ങിയിരിക്കയാണ്. അനുഭവങ്ങളുടെ വിഴുപ്പുഭാണ്ഡവും പേറി  ജീവിതത്തിന്റെ ദുർഗമങ്ങളായ വഴികളിലൂടെ ഞാൻ സഞ്ചരിക്കുന്നു. പലനാടും കണ്ടു: പലരുമായും ഇടപഴകി . പക്ഷെ, അസ്വസ്ഥമായ എന്റെ മനസ്സിനു സമാധാനം ലഭിച്ചുവോ?

Saturday, April 18, 2015

ചുംബന സമരവും ഞാനും

      പശുവും ചത്തു മോരിലെ പുളിയും പോയി പിന്നെ ഇവനിത് എന്തിന്റെ സൂകേടാനെന്നാവും ഈ ശീർഷകം കാണുമ്പോൾ നിങ്ങള്ക്ക് തോന്നുന്നത്. അതുകൊണ്ട് ഞാൻ ആദ്യമേ പറയട്ടെ ചുംബന സമരവുമായി ബന്ധപെട്ടു അടുത്തിടെ ചില  സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണമാണ്( അതായത് അടിപിടി ) ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

Thursday, August 1, 2013

ആഢ്യനായ കൂട്ടുകാരാൻ

          കാലങ്ങൾ കഴിയുന്തോറും  നമ്മുടെയെല്ലാം ജീവിതവുമായി ബന്ധപ്പെട്ട  വ്യക്തികളും  സംഭവങ്ങളും; കഥാപാത്രങ്ങളുടെയും , കഥകളുടെയും  ചമയങ്ങൾ എടുത്തണിയും. അവയ്ക്ക്  പലതും നമ്മോട്  പറയാനുണ്ടാകും. പല വ്യക്തികളും നമ്മുടെ മനസ്സിൽ , വൈരം പോലെ ഒളിമങ്ങാതെ തങ്ങി നില്ക്കും. അത്തരത്തിൽ എന്റെ മനസ്സിൽ തങ്ങി നിക്കുന്ന ഒരു വ്യക്തിയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് . അവനിലൂടെ  ഞാൻ പഠിച്ച പാഠവും.

Saturday, June 15, 2013

ആ സന്ദേശം !!!!!!!!!!!!!!!


"സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലൂടെ അതുല്യനായ സൃഷ്ടാവിലേക്ക്'

THE MESSAGE
MEDICAL EXHIBITION ON ISLAM
പാലക്കാട് (15-21 ഡിസംബര്‍ 2012)






 
സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലൂടെ അതുല്യനായ സൃഷ്ടാവിലേക്ക് എന്ന പ്രമേയത്തെ ആസ്പദമാക്കി എം. എസ്. എം. പാലക്കാട് ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടു കൂടി ഡിസംബര്‍ 15 മുതല്‍ 21 വരെ പാലക്കാട് സ്റ്റേഡിയം മൈതാനിയില്‍ വെച്ച് മെഡിക്കല്‍ എക്സിബിഷന്‍ സംഘടിപ്പിച്ചു. . എസ്. എം. കേരളാ യുവജന സമ്മേളനത്തോടനുബന്ധിച്ചാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്

Sunday, October 28, 2012

കടല്‍ ആരുടെതാണ് ???

  "മനുഷ്യന്‍ മതങ്ങളെ സ്രഷ്ടിച്ചു  ,
മതങ്ങള്‍ ദൈവങ്ങളെ സ്രഷ്ടിച്ചു,
മനുഷ്യനും മതങ്ങളും ദൈവങ്ങളും,
മണ്ണ്  പങ്കുവെച്ചു"

കടപ്പാട് : മത്രഭൂമി ഓണ്‍ലൈന്‍
      പക്ഷെ ആധുനിക മനുഷ്യന്‍ അവിടെയും നിര്‍ത്തിയില്ല അവനു ഇനി കടലും കൂടി പങ്കുവെചാലെ സമാധാനം  ആവുകയുള്ളൂ.

Friday, July 27, 2012

ഒരു പാട്ടു പിന്നെയും

       ഇന്ന് പഴയ  പാഠപുസ്തകങ്ങള്‍ നോകിയപ്പോള്‍ കിട്ടിയ ഏഴാം തരത്തിലെ മലയാളം പുസ്തകത്തില്‍ നിന്ന് ഒരു കവിത  :


ഒരു പാട്ടു പിന്നെയും 


Friday, March 25, 2011

ആരംഭം

 അറിഞ്ഞതും അറിഞ്ഞുകൊണ്ടിരികുന്നതും അറിയാന്‍ സാധ്യതയുള്ളതും  , കേട്ടതും കേട്ടുകോണ്ടിരികുന്നതും കേള്‍ക്കാന്‍ സാധ്യതയുള്ളതും , നടന്നതും  ന്ടന്നുകൊണ്ടിരികുന്നതും നടക്കാന്‍ സാധ്യതയുള്ളതുമായ ഒരുപാട് കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതിന്‍റെയെല്ലാം ആരംഭാമാവട്ടെ ഇത് . ഇവിടെ നിങ്ങളുടെ അഭിപ്രായങ്ങള്‍ക് സ്വര്‍ണ്ണത്തെകാള്‍ വിലയുണ്ട് (എന്ന് വെച്ച് അഭിപ്രായതിനുപകരം സ്വര്‍ണ്ണം ചോദികരുത്) .